തിരുവനന്തപുരം: സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷങ്ങളെ തകര്‍ക്കുമ്പോള്‍ സമാധാനത്തിന്റെ ദിവ്യപ്രകാശം പരത്തുന്ന മനസിന്റെ ഉടമകള്‍ കുടുംബിനികളാണെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കലാപ്രേമി സുബൈദ ബഷീറിന്റെ 41-ാം ചരമദിനത്തോടനുബന്ധിച്ചു വള്ളക്കടവ് യത്തീംഖാന അറഫാ അഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ ചെയ്യുന്ന നന്മകള്‍ മരണത്തിന് ശേഷം പ്രപഞ്ചത്തില്‍ സ്മരിക്കപ്പെടുന്നത് ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മഹത്വമേറിയ വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ മരണശേഷം സ്മരിക്കപ്പെടുന്നത് സ്വര്‍ഗത്തില്‍ അതുല്യ സ്ഥാനം ലഭിക്കുമെന്നു എല്ലാ മത വിശ്വാസങ്ങളിലുമുണ്ടെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും പറഞ്ഞു.കലാപ്രേമി കുടുംബത്തിലെ അംഗമായ തറവാടിത്വവും പെരുമയും നിറഞ്ഞ സുബൈദ ബഷീര്‍ മികച്ച കുടുംബിനിയും എല്ലാ പരിതസ്ഥിതികളിലും ആ കുടുംബത്തോടൊപ്പം സഹകരിച്ചും സഹനത്തോടും സന്തോഷത്തോടും ജീവിച്ച വ്യക്തിത്വമായിരുന്നെന്ന് മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള അനുസ്മരിച്ചു. മുസ്ലിം ലീഗ് നേതാവ് ജി.മാഹിന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിതാ കമാല്‍, ബി.ജെ.പി സംസ്ഥാന സെകട്ടറി കരമന ജയന്‍, അഡ്വ. സിറാജുദ്ദീന്‍ യു.എ.ഇ, കെ.എം.സി.സി നേതാവ് കെ.എച്ച്.എം അഷ്‌റഫ്, സബീര്‍ തിരുമല, കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍, പി. സെയ്യദലി, മീഡിയ സിറ്റി മാനേജിങ് ഡയരക്ടര്‍ മനു സി. കണ്ണൂര്‍, ഡോ. കുര്യാത്തി ഷാജി, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, അശ്വധ്വനി കമാലുദീന്‍, തെക്കന്‍ സ്റ്റാര്‍ ബാദുഷ, വള്ളക്കടവ് ഐക്യവേദിയ്ക്ക് വേണ്ടി എം.കെ.എ റഹീം, അസീസ് വെഞ്ഞാറമൂട് എന്നിവര്‍ പ്രസംഗിച്ചു. ഇമാം ഷംഷുദ്ദീന്‍ അല്‍-അമാനി, ഉവൈസി അല്‍-അമാനി നദുവി എന്നിവര്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി.