എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ യാസിനെയും ആയിശയെയും അനുമോദിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ യാസിനെയും ആയിശയെയും അനുമോദിച്ചു

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍നിന്നും ഉന്നത വിജയം നേടിയ ആഴ്ചവട്ടം പത്ത്കണ്ടം പറമ്പ് ഫാത്തിമ നിവാസില്‍ നൗഷാദിന്റെ മകന്‍ (കിക്ക് വേ ഇലക്ട്രിക്കല്‍സ്, മൂര്യാട്) യാസിന്‍ മുഹമ്മദിനെയും ചാലപ്പുറം ഗവ. ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ കാളൂര്‍റോഡ് ആനവാതിക്കല്‍ ഹസ്‌ക്കറിന്റെ മകള്‍ എ.വി ആയിശ ഷഹാനയെയും ആഴ്ചവട്ടം ബ്രസീല്‍ ഫാന്‍സ് അനുമോദിച്ചു. ചടങ്ങില്‍ മുഹമ്മദ് യാസിന് വെറ്ററന്‍സ് ഫുട്‌ബോള്‍ കളിക്കാരനും കോച്ചുമായ സിദ്ദിഖ് ഉപഹാരം സമര്‍പ്പിച്ചു. എ.വി ആയിശ ഷഹനയ്ക്കുള്ള ഉപഹാരം രാഷ്ട്രീയ-സാമൂഹിക-കായിക പ്രവര്‍ത്തകനും ബ്രസീല്‍ ഫാന്‍സിന്റെ രക്ഷാധികാരിയുമായ കാഞ്ഞിരക്കണ്ടി ഇയ്യാസുദ്ദീനും സമര്‍പ്പിച്ചു. പ്രസിഡന്റ് മണ്ണ്ക്കണ്ടി സന്തോഷ്, വാടിയില്‍ നാസര്‍, അന്‍വര്‍ ജോനകശ്ശേരി, വടേരി സലാം, സെമീര്‍ ചിറക്കല്‍, താഴെ പള്ളിക്കണ്ടി ശ്രീകാന്ത്, അനീസ് മഠത്തില്‍, ഷംസീര്‍, എം.ടി.ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *