അഴിയൂര്‍: ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍ ആക്കി ഉയര്‍ത്തപ്പെട്ട അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം പൂര്‍ത്തിയാക്കി ആദ്യ ബാച്ച് പുറത്തിറങ്ങി. അതോടനുബന്ധിച്ച് നടന്ന യോഗ പ്രദര്‍ശന പരിപാടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അനീന ത്യാഗരാജന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍. ഇ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു കെ.വി, യോഗ ഡമോണ്‍സ്‌ട്രേറ്റര്‍ ശാരിക.കെ എന്നിവര്‍ സംസാരിച്ചു. നാല് മാസമായി നടന്ന യോഗ പരിശീലനം 19 പേരാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. സൗജന്യ യോഗ പരിശീലനത്തിന്റെ രണ്ടാം ബാച്ച് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ :7510697165