കോഴിക്കോട്: മിസലെനിയസ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവനുമായി അദ്ദേഹത്തിന്റെ ഓഫിസില്‍വച്ച് ചര്‍ച്ച നടത്തി. പലിശ ഏകീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ ഇടപെടാന്‍ സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദേശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.അന്‍സലന്‍ എം.എല്‍.എ, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍, നെയ്യാറ്റിന്‍കര താലൂക്ക് ചെയര്‍മാന്‍ എന്‍. ധര്‍മരാജുമാണ് മന്ത്രയെ കണ്ട് ചര്‍ച്ച നടത്തിയത്.