- പ്രതിയെ അറസ്റ്റ് ചെയ്തു
ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ നാല് പരേഡിനിടെയുണ്ടായ വെടിവയ്പ്പില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. 36 പേര്‍ക്ക് പരുക്കേറ്റെന്ന് ചിക്കാഗോ ഗവര്‍ണര്‍ അറിയിച്ചു. ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലാണ് വെടിവയ്പ്പുണ്ടായത്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതില്‍ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകള്‍ ഹൈലന്റ് പാര്‍ക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവയ്പ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ത്തതായാണ് വിവരം.
ആറുമണിക്കൂര്‍ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി. 22 കാരനായ അക്രമി റോബര്‍ട്ട് ക്രീമോക്കാണ് പിടിയിലായത്. പ്രാദേശിക സമയം പത്തരയോടെയാണ് പരേഡിന് നേരെ വെടിയുതിര്‍ത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍പ്രദേശങ്ങളില്‍ ജൂലൈ നാല് പരേഡ് നിര്‍ത്തിവച്ചു. വെടിയേറ്റ് കുട്ടികളടക്കം നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നും പോലിസ് അറിയിച്ചു. ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് കര്‍ശന സുരക്ഷയൊരുക്കി.
We. Don’t. Have. To.
Live. Like. This.RIP #HighlandPark victims.
📸: @briancassella pic.twitter.com/Cjm9g42hh0— Rep. Eric Swalwell (@RepSwalwell) July 4, 2022