”മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ റേഷന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തണം ”

”മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ റേഷന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തണം ”

തൃശൂര്‍: സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആവിഷ്‌ക്കരിച്ച മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ റേഷന്‍ വ്യാപാരികളേയും സെയില്‍സ്മാന്‍മാരേയും ഉള്‍പെടുത്തണമെന്ന് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധി കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ വിഹിത ഫണ്ട് നല്‍കുക, ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കുക, റേഷന്‍ സെയില്‍സുന്മാന്‍മാരെ കൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം.

പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, സി.മോഹനന്‍ പിള്ള, അഡ്വ: ജോണ്‍സണ്‍ വിളവിനാല്‍, നടരാജന്‍ കാസര്‍ക്കോട്, കെ.പവിത്രന്‍ തലശ്ശേരി, ഇ. ശ്രീജന്‍, പി.പവിത്രന്‍ കൊയിലാണ്ടി, ഷാജി യവനാര്‍കുളം, സി.വി മുഹമ്മദ്, സത്താര്‍, ജയപ്രകാശ് പാലക്കാട്, പി.ഡി പോള്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബി. ഉണ്ണികൃഷ്ണപിള്ള, ബേബി തോമസ്, എ.എ റഹീം, ജോസ് കാവനാടന്‍, മുട്ടത്തറ ഗോപകുമാര്‍, സേവ്യര്‍ ജയിംസ്, കെ.കെ ശിശുപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *