തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനെ പുറത്താക്കുകയോ അല്ലെങ്കില്‍ മന്ത്രിക്കെതിരേ നടപടിയെടുക്കുകയോ ചെയ്യണം. ഇല്ലെങ്കില്‍ ഞങ്ങള്‍ നിയമത്തിന്റെ വഴി തേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പ്പികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി രാജി വയ്ക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം എന്തെന്ന് മന്ത്രിക്കറിയില്ല. എത്ര പവിത്രതയാണ് ഭരണഘടനയ്ക്ക് കല്‍പ്പിക്കുന്നതെന്നും മന്ത്രിക്കറിയില്ല. ഒരു നിമിഷം പോലും വൈകാതെ മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.