-
ബഷീര്‍ വടകര
മൂന്നര പതിറ്റാണ്ടിലധികമായി കരാട്ടെ അഭ്യസിക്കുകയും പതിനായിരകണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത പ്രിന്‍സ് ഹംസ യു.എ.ഇയുടേയും നമ്മുടെ രാജ്യത്തിന്റേയും അഭിമാനമാണ്. 2008ല്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. 7വേ ഡിഗ്രി ബ്ലാക്ക്‌ബെല്‍റ്റ്, പത്തോളം മാസ്റ്റര്‍ ഡിഗ്രികള്‍, എണ്ണിയാല്‍ തീരാത്ത വിജയമുദ്രകളും പ്രിന്‍സ് ഹംസ കരസ്ഥമാക്കിയിട്ടുണ്ട്. ഒക്കിനാവന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ അക്കാദമിയുടെ സ്ഥാപകനും ബ്ലാക്ക് ഡ്രാഗണ്‍ കരാട്ടെ സെന്ററിന്റെ നടത്തിപ്പുകാരനുമാണ് അദ്ദേഹം.
പാരമ്പര്യവും ശാസ്ത്രീയ രീതിയിലുമുള്ള പഠനവും സ്വന്തം ഗവേഷണങ്ങളിലൂടെ ഡിസൈന്‍ ചെയ്ത സ്വയംരക്ഷാമുറകളും ഏത് പ്രായത്തിലും ആരോഗ്യ ദൃഡഗാത്രതയും ഉന്മേഷം നിലനിര്‍ത്താനുതകുന്ന മുറകളും സമന്വയിപ്പിച്ച പരിശീലനമാണ് പ്രിന്‍സ് ഹംസയുടെ പ്രത്യേകത. ആരോഗ്യമുള്ള വ്യക്തി അവന് തന്നെയും, കുടുംബത്തിനും, സമൂഹത്തിനും മുതല്‍കൂട്ടാണ്. കായികശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കല്‍ ജീവിതവ്രതമാക്കിയ കരാട്ടെ പരിശീലകന്‍ കൂടിയാണ് പ്രിന്‍സ് ഹംസ. കരാട്ടെയിലൂടെ രാജ്യാന്തര സൗഹൃദവും ലോകസമാധാനവും ലക്ഷ്യമാക്കിയുള്ള കര്‍മപദ്ധതികളിലും ഇദ്ദേഹം വ്യാപൃതനാണ്. കരാട്ടെയെ നെഞ്ചേറ്റിയ മറ്റൊരു വ്യക്തിത്വമാണ് അമീര്‍ അബൂബക്കര്‍. തേര്‍ഡ് ഡിഗ്രി ബ്ലാക്ക്‌ബെല്‍റ്റ് ഹോള്‍ഡറാണ് അദ്ദേഹം. യുഎ.ഇയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പാട്ണറുമാണ്. കണ്ണൂരുകാരനും പ്രമുഖ ബിസിനസ് സംരംഭകനും അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘാടകനുമാണ് ഫൈസല്‍. ഇരുവരുടേയും സാന്നിധ്യത്തിലാണ് പ്രിന്‍സ് ഹംസയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ സന്ദര്‍ശിച്ചത്.