കോഴിക്കോട്: പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഈ സീസണിലേക്ക് ഉള്ള വിജ്ഞാപനമായി. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴയും മരച്ചിനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍നെല്ല്, വാഴ, കവുങ്ങ്. ജാതി, കൊക്കോ, മഞ്ഞള്‍, കുരുമുളക്, പച്ചക്കറികള്‍ (പയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട,പച്ചമുളക്) എന്നീ വിളകളാണ് കോഴിക്കോട് ജില്ലയില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിളവിന്റെ ഡാറ്റ അനുസരിച്ച് വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലം ഉണ്ടാകുന്ന തീപിടിത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.
കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥാ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ചും, വെള്ളപ്പൊക്കം, കാറ്റ് (വാഴ.
കവുങ്ങ്, കൊക്കോ. ജാതി, കുരുമുളക് എന്നീ വിളകള്‍ക്ക് മാത്രം ) ഉരുള്‍പൊട്ടല്‍ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ മാത്രംഓരോ ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും.
പദ്ധതിയില്‍ ചേരേണ്ട അവസാന തീയതി 31.07.2022. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും (www.pmfby.gov.in), സി.എസ്.സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും, ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാവുന്നതാണ്. വിഞ്ജാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം (1) ആധാറിന്റെ കോപ്പി, (2) നികുതി രസീതിന്റെ കോപ്പി (3) ബാങ്ക് പാസ്ബുക്ക് കോപ്പി (4) പാട്ടത്തിന് കൃഷി ചെയ്യുന്ന കര്‍ഷകരാണ് എങ്കില്‍ പാട്ടക്കരാര്‍ കോപ്പി എന്നിവ കൂടി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായോ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസുമയോ 0471 2334493, ടോള്‍ ഫ്രീ നമ്പറുമായോ 1800-425-7064 ബന്ധപ്പെടുക.