നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേസില്‍ പ്രധാന തെളിവായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി പരിശോധനയില്‍ വ്യക്തമായിരുന്നു. അന്വേഷണസംഘത്തിന്റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *