തീരമൈത്രി പദ്ധതി: ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ – സാഫ് നടപ്പാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട – സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളി – അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20നും 40നും മധ്യേ ആയിരിക്കണം.

മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം നേടിയ രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരംഗത്തിന് ഒരുലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഡെയ്ഫിഷ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ടൂറിസം, ഫാഷന്‍ ഡിസൈന്‍ / ബോട്ടിക്, ഐടി കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഹൗസ് കീപ്പിങ്, ബ്യൂട്ടി പാര്‍ലര്‍, ബേക്കറി, കാറ്ററിങ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ്, അനിമല്‍ സെല്ലിങ്, ഗാര്‍ഡന്‍ സെറ്റിങ്, ലാബ് ആന്‍ഡ് മെഡിക്കല്‍സ്, ടൂറിസം, ഐടി അനുബന്ധ ഔട്ട്സോഴ്സ്, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ഡി.ടി.പി, ക്ലീനിങ്/ വാഷിംഗ് തുടങ്ങിയ യൂണിറ്റുകള്‍ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ ജൂലായ് 10നകം ലഭിക്കണം. വിവരങ്ങള്‍ക്ക് 9745100221, 9526039115, 7034314341.

Share

Leave a Reply

Your email address will not be published. Required fields are marked *