കാത്തുനിന്ന് മുഷിയേണ്ട; കണ്‍ട്രോള്‍ റൂമിന് സമീപം കാത്തിരിപ്പ് ഇരിപ്പിടം

കാത്തുനിന്ന് മുഷിയേണ്ട; കണ്‍ട്രോള്‍ റൂമിന് സമീപം കാത്തിരിപ്പ് ഇരിപ്പിടം

കോഴിക്കോട്: വാഹന സംബന്ധമായ പിഴയൊടുക്കാന്‍ വരുന്നവര്‍ ഏറെ നേരം നില്‍ക്കുന്ന കാഴ്ച ഇനി സിറ്റി പോലിസ് കണ്‍ട്രോള്‍ റൂമിന് സമീപം കാണില്ല. പിഴയടയ്ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരിപ്പിടം റെഡി. മെറ്റല്‍ ഷീറ്റ് കൊണ്ട് നിര്‍മിച്ച തണല്‍ കാത്തിരിപ്പ് ഇരിപ്പിടത്തിന് ചുറ്റും ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി 10 ദിവസം കൊണ്ട് 50,000 രൂപ ചിലവഴിച്ചാണ് ഇരിപ്പിടം പണി കഴിപ്പിച്ചത്. ജില്ലാ പോലിസ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ത്ഥന പ്രകാരം സൈബര്‍ സിറ്റി 2021-22 കാലത്തെ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് തണല്‍ സന്ദര്‍ശക ഇരിപ്പിടം നിര്‍മിച്ചതെന്ന് റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി പറഞ്ഞു.

തണല്‍ ഇരിപ്പിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കമ്മീഷണര്‍ ആമോസ് മാമ്മന്‍ നിര്‍വഹിച്ചു. സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എം.സി കുഞ്ഞി മൊയീന്‍ കുട്ടി, എ.ജെ ജോണ്‍സണ്‍, ജില്ലാ പോലിസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍ രഗീഷ്, സെക്രട്ടറി വി.പി പവിത്രന്‍, സൈബര്‍ സിറ്റി സെക്രട്ടറി കെ. നിതിന്‍ ബാബു, ഇലക്ട് പ്രസിഡന്റ് കെ.വി സവീഷ് എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *