ചാവക്കാട്: രോഗികളെ സന്ദര്‍ശിക്കലും സഹായിക്കലും സമൂഹത്തിന്റെ ധര്‍മ്മമാണെന്നും നന്മയുടെ പാതയില്‍ സഞ്ചരിക്കലാണ് മനുഷ്യരുടെ കടമയെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റ് വൃക്ക രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കണ്‍സോള്‍ പ്രസിഡന്റ് സി.കെ .ഹക്കീം ഇമ്പാര്‍ക്ക് അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ കോ-ഓഡിനേറ്റര്‍ വി.എം സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. 12 വര്‍ഷമായി എല്ലാ മാസവും കണ്‍സോള്‍ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തില്‍, ഖത്തര്‍ പ്രതിനിധി ഷാജി ആലില്‍, ലണ്ടന്‍ പ്രതിനിധി ഷഫീര്‍, അനീഷ് പാലയൂര്‍, ജപ്പു നൗഷാദ്, ട്രസ്റ്റിമാരായ ജമാല്‍ താമരത്ത്, അബ്ദുല്‍ ലത്തീഫ് അമ്മേങ്ങര, പി.വി അബ്ദു, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ ഹബീബ്, വൈസ് പ്രസിഡന്റ് കെ. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.