മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് വിജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 143 പേരുടെ പിന്തുണയാണ്. 164 പേരുടെ പിന്തുണ നേടിയാണ് ഷിന്‍ഡെ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. ശിവസേനാ പക്ഷത്തെ രണ്ടു എം.എല്‍.എമാര്‍ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് ചാടി.
രാവിലെ സഭ സമ്മേളനിച്ചതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മിനുറ്റുകള്‍ക്കകം ഉദ്ധവ് പക്ഷത്ത് നിന്ന് സന്തോഷ് ബംഗാര്‍ എം.എല്‍.എ ഷിന്‍ഡെ പക്ഷത്തെത്തി.
ഏറെ നാടകീയതയ്‌ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമാണ് ചുമതലയേറ്റത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്‌നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനം ഏല്‍ക്കുകയായിരുന്നു. ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.