ഫറോക്ക്: പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശ ക്ലാസുമായി ഫാറൂഖ് കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ടീം കോടംമ്പുഴ. കുളങ്ങരപ്പാടം നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സയുടെ സഹകരണത്തോടെ ഇവര്‍ നടത്തിയ പ്രാക്ടിക്കല്‍ ക്ലാസ് ശ്രദ്ധേയമായി. രാമനാട്ടുകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജ്‌ന ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ .കെ.മുഹമ്മദ് ശെഫീഖ് ചാലിപ്പാടം മാര്‍ഗ നിര്‍ദേശ ക്ലാസ്സെടുത്തു.
ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളുടെ സംശയങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കുകയും അപേക്ഷയുടെ മാതൃക പരിശീലിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് സി.പി. ജാബിര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. എന്‍.ഐ.എം സെക്രട്ടറി കെ. മൊയ്തീന്‍ ഹാജി, പ്രോഗ്രാം കോഡിനേറ്റര്‍ റഷീദ് കോട്ടുപ്പാടം, എന്‍.പി നസീര്‍ ഹാജി, പി.ജലീല്‍, ബൈജു ചുള്ളിപ്പറമ്പ്, ഷുക്കൂര്‍ മുണ്ടോത്ത്, ശിവദാസന്‍, നസീര്‍ കല്ലിങ്ങല്‍, അംജത്, നസീര്‍ കോടംമ്പുഴ, സി.പി. മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.