കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി ഡിസ്ട്രിക്റ്റ് റോട്ടറി ഗവര്‍ണര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് കൈമാറി. യാത്രക്കാരി ഓട്ടോയില്‍ മറന്നുവച്ച സ്വര്‍ണം തിരികെ നല്‍കി സമൂഹത്തിന് മാതൃകയായ ഓട്ടോ ഡ്രൈവര്‍ അന്നശ്ശേരി ചെറുവലത്ത് വീട്ടില്‍ ഷെമീറിന് റോട്ടറി സൈബര്‍ സിറ്റി പണിത് നല്‍കിയ വീടിന്റെ താേക്കാല്‍ റോട്ടറി ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് അദ്ദേഹത്തിന് കൈമാറി. ഈസ്റ്റ് ഹില്‍ ബി.ഇ.എം സ്‌കൂളില്‍ വാട്ടര്‍ റീ ചാര്‍ജ് സ്ഥാപിച്ചു. പദ്ധതി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അലക്‌സ് പി. ജേക്കബ് ഏറ്റുവാങ്ങി.
പയ്യാനക്കല്‍ കടല്‍ത്തീരത്തെ വയോജനങ്ങള്‍ മാത്രമുള്ള അഞ്ച് വീടുകളില്‍ ശുചിമുറി നിര്‍മിക്കല്‍, വീട് പുന:നിര്‍മാണം എന്നിവ ഏറ്റെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ സ്റ്റാന്‍ഡ് കൈമാറി. സ്റ്റേഷന്‍ ഡയറക്ടര്‍ – അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ രവീന്ദ്രന്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ചീഫ് കമര്‍ഷ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഹാരിസ് .കെ, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഹബീബ് റഹ്‌മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
റെയില്‍വേ സ്റ്റേഷന് സമീപം ലിങ്ക് റോഡില്‍ നോ പാര്‍ക്കിങ് സ്ഥാപിച്ചതും കൈമാറി. വെള്ളിമാട്കുന്ന് ഉദയത്തില്‍ സൗണ്ട് സിസ്റ്റം ഏല്‍പ്പിച്ചു. ടൗണ്‍ പോലിസ് സ്റ്റേഷനിലെ ബീറ്റ് ഓഫിസര്‍ സുനിത തൈത്തോടാന്‍ മാവൂര്‍ സ്റ്റേഷനിലെ എം.ഇ രാജേഷും ചേര്‍ന്ന് കിടപ്പിലായ രോഗികള്‍ക്കുള്ള ഉപകരണം ഏറ്റുവാങ്ങി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സ്റ്റീലിന്റെ ഇരിപ്പിടം, സുരക്ഷ പെയിന്‍ & പാലിയേറ്റീവ് സോൈസറ്റിക്ക് 10 എയര്‍ ബെഡ്ഡുകള്‍, ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രാജേഷ് സുഭാഷിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോക്ടര്‍ പി.എന്‍ അജിത മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെംബര്‍മാരായ അബ്ദുല്‍ ഗഫൂര്‍, ഗിരിജ, സെക്രട്ടറി – കെ.നിതിന്‍ ബാബു, ടി. അബ്ദുസ്സലാം, പി.സി മുജീബ് റഹ്‌മാന്‍, സി.എസ് ആഷിഖ്, എ. എം.കെ.ജെ തോമസ്, കെ.വി സവീഷ്, കെ.വി ഗീരീഷ്, യഹിയഖാന്‍, കെ. രാഗേഷ്, യാസിര്‍ റഹ്‌മാന്‍, ഷൈജു സുഹൈല്‍, അഷറഫ് ടി.വി അജീഷ് അത്തോളി എന്നിവര്‍ സംസാരിച്ചു.