തൃശൂര്‍: മണ്ണെണ്ണ വില ഓരോ മാസവും കുതിച്ചുയരുകയാണ്. 104 രൂപയാണ് ജൂലൈ മാസം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില. മുന്‍കാലങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് നല്‍കുന്ന മണ്ണെണ്ണയുടെ വില മറ്റു ഇന്ധനങ്ങളുടെ വിലവര്‍ധനവ് വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ ഡീസല്‍ വിലയേക്കാള്‍ അധികമായും പെട്രോളിന് സമാനമായാണ് മണ്ണെണ്ണയുടെ വില നിശ്ചയിക്കുന്നത് ഈ നടപടിക്രമം അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മണ്ണെണ്ണക്ക് ലിറ്ററിന് 18 രൂപ മുതല്‍മുടക്ക് ഉള്ളപ്പോള്‍ 2.20 രൂപയാണ് കമ്മീഷന്‍ നല്‍കിയിരുന്നത്. അതിനാല്‍ മുതല്‍മുടക്കിന് ആനുപാതികമായി കമ്മീഷന്‍ പുതുക്കി നല്‍കുക. മണ്ണെണ്ണ വിതരണം ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി ദീര്‍ഘിപ്പിച്ചതിനാല്‍ ഇവ സൂക്ഷിച്ചുവയ്ക്കുമ്പോള്‍ ഇന്ധന ബാഷ്പീകരണം അധികരിച്ചതിനാല്‍ രണ്ട് ശതമാനം ഷോര്‍ട്ടേജ് അനുവദിക്കുകയും ഭക്ഷ്യധാന്യങ്ങളെപ്പോലെ ഡോര്‍ ഡെലിവറിയായി മണ്ണെണ്ണയും കടകളില്‍ എത്തിച്ചുനല്‍കുകയും ചെയ്യണം. ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാല്‍, ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് റേഷന്‍ വ്യാപാരികള്‍ക്കുണ്ടാവുന്നത്. അതിനാല്‍ അടിയന്തരമായി ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണണമെന്ന് ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു.
പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി, ടി. മുഹമ്മദാലി, സി.മോഹനന്‍ പിള്ള, അഡ്വ: ജോണ്‍സന്‍ വിളവിനാല്‍, സി.വി മുഹമ്മദ്, ജോസ് കാവനാട്, സേവ്യര്‍ ജയിംസ്, കെ. പവിത്രന്‍ തലശ്ശേരി, സെബാസ്റ്റ്യന്‍ ചുണ്ടേല്‍, വി. ഉണ്ണികൃഷ്ണപിള്ള, പി. പവിത്രന്‍, കെ.കെ ശിശുപാലന്‍, പി.ഡി പോള്‍, ജയപ്രകാശ് പാലക്കാട്, സത്താര്‍, എ.എ റഹിം, നടരാജന്‍ കാസര്‍കോഡ്, ഇ.ശ്രീജന്‍, ഷാജി വയനാട്, മുട്ടത്തറ ഗോപകുമാര്‍, ഷുരേഷ്, ആന്റണി, സംസ്ഥാന ഭാരവാഹികള്‍ പ്രസംഗിച്ചു.