കോഴിക്കോട്: മ്യൂസിയങ്ങളെ ഉന്നതനിലയില്‍ പുനസജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരും വകുപ്പും നടത്തുന്നതെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മ്യൂസിയങ്ങള്‍ നവീകരിക്കുകയെന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം. ഈസ്റ്റ്ഹില്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു വരുന്ന മ്യൂസിയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങള്‍ മുതല്‍ കോളനീകരണ സന്ദര്‍ഭത്തിലെ സാംസ്‌കാരിക വസ്തുക്കള്‍വരെ ഉള്‍ക്കൊള്ളുന്ന മ്യൂസിയമാണിത്.ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരളം ചരിത്ര പൈതൃക മ്യൂസിയം എക്‌സി. ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും മുന്‍ എം.എല്‍.എയുമായ എ. പ്രദീപ്കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍. ശിവപ്രസാദ്, വരുണ്‍ ഭാസ്‌കര്‍, സി.എസ്. സത്യഭാമ, ടി. മുരളീധരന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്. അബു തുടങ്ങിയവര്‍ പങ്കെടുത്തു.