കോഴിക്കോട്: പി.സി ജോര്‍ജിന്റെ ആയുധ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും കൊണ്ട് വിഭാഗീയത വളര്‍ത്തുകയാണ്.
മുഖ്യമന്ത്രിയെ വീട്ടില്‍ ഇരിക്കുന്ന തോക്ക് കൊണ്ട് വെടിവെച്ചുകൊല്ലുമെന്ന പരസ്യപ്രസ്താവന മാധ്യമങ്ങളില്‍ കൂടി നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും ഈ സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ തോക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.