കോഴിക്കോട്: ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നടത്താന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാറിനോട് കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക്) ജില്ലാ പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ടി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ഗ്രാമീണ വികസനത്തിനായി വിഭാവനം ചെയ്ത മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണമെന്ന് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ടി.പി ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. ജില്ലാ നേതാക്കളായ എം.കെ കണ്ണന്‍, സി.കെ രാമന്‍കുട്ടി, വി.പി.എം ചന്ദ്രന്‍, മഹിളാഫെഡറേഷന്‍ സംസ്ഥാന വൈ:പ്രസിഡന്റ് പി.പി കമല, എന്‍.ശ്രീമതി, നിഷാസുരേഷ്, വി.പി പ്രേമ, ടി.ശ്രീധരന്‍, സി.കെ മണി എന്നിവര്‍ പ്രസംഗിച്ചു.