കോഴിക്കോട്: തീരദേശമേഖല ക്ഷയരോഗ നിര്‍മാര്‍ജനയജ്ഞം പദ്ധതി ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. 2025 ക്ഷയരോഗ മുക്ത കേരളം പദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീരദേശമേഖലയില്‍ ക്ഷയരോഗ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ ഈ മേഖലയില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ബോധവല്‍ക്കരിക്കുക, ക്ഷയരോഗ പരിശോധനാ ക്യാമ്പുകള്‍ നടത്തി ക്ഷയരോഗം ഇല്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
തീരദേശമുള്‍പ്പെടെയുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ക്ഷയരോഗമുക്തമാക്കി 2025നകം തന്നെ ജില്ലയെ പൂര്‍ണമായും രോഗമുക്തിയേക്ക് നയിക്കുന്നതിനുള്ള സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് മേയര്‍ പറഞ്ഞു. ടി.ബി ഫോറം ജില്ലാ പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ഫാറൂഖ് മുഖ്യാതിഥിയായി. ഡോ. ടി.സി അനുരാധ മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് വന്ന ആളുകളും കൊവിഡിന്റെ ലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ക്ഷയരോഗ പരിശോധന കൂടി നടത്തിയാല്‍ മാത്രമേ രോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്ന് ജില്ലാ ടി.ബി ഓഫീസര്‍ സൂചിപ്പിച്ചു.
മുന്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പി.പി പ്രമോദ്കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് കെ.എ അബ്ദുല്‍ സലാം, കൊയിലാണ്ടി ടി.ബി യൂനിറ്റ്- ടി.ബി ഫോറം കോ- ഓര്‍ഡിനേറ്റര്‍ ടി.പി. സുനില്‍, സ്റ്റാഫ് സെക്രട്ടറി സുജിത, ജില്ലാ ടി.ബി ഫോറം അംഗങ്ങളായ സാഷ, റസീന, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍ വൈസര്‍മാരായ ഷിജിത്ത്, നിഷ, ജില്ലാ ഡി.ആര്‍ ടി.ബി കോ- ഓര്‍ഡിനേറ്റര്‍ കോയ, പി.പി.എം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.