കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ജനകീയ കൂട്ടായ്മ വിദ്യാര്‍ഥികളെ ആദരിച്ചു. പരിപാടി വടകര എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു, ചടങ്ങില്‍ വച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സ്ഥലം മാറിപ്പോയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് യാത്രയയപ്പ് നല്‍കി ,വാര്‍ഡിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നല്‍കി.
സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ ദീപ്തി വിപിന്‍ ,കേരള പോലീസില്‍ പ്രവേശനം ലഭിച്ച ജസ്ന അജ്മീര്‍, ചിത്രകലയില്‍ അന്തര്‍ദേശീയ മല്‍സരത്തില്‍ കുട്ടികളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ അലോക് ദ്രുപദ് ,പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഫാത്തിമത്തുല്‍ റന ,എ. അമയ ,എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അലന്‍ കൃഷ്ണ, എം.പി ദേവ്‌ന ,മുഹമ്മദ് റിഹാന്‍ ,ആശാവര്‍ക്കര്‍ എം ടി ശോഭ ,എല്‍ എസ് എസ് പരീക്ഷയില്‍ വിജയിച്ച എച്ച് ചാരുതീര്‍ഥ് ,യു.എസ്.എസ് പരീക്ഷയില്‍ വിജയിച്ച നിയ മനീഷ് എന്നിവരെ ചടങ്ങില്‍ വെച്ച് എം.എല്‍.എ ആദരിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം പൂര്‍ത്തീകരിച്ച 12 തൊഴിലാളികളെയും 75 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്ത 11 കുടുംബങ്ങളെയും ചടങ്ങില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു .വാര്‍ഡ് മെമ്പര്‍ കെ.ലീല സ്വാഗതം പറഞ്ഞു , എം.വി ജയപ്രകാശ്, മൊയ്തു അഴിയൂര്‍ , വി.പി മോഹന്‍ദാസ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍ , തൊഴിലുറപ്പ് എ.ഇ അര്‍ശിന, ഓവര്‍സിയര്‍ കെ.രഞ്ജിത്ത്, എം.ഹരിദാസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സ്നേഹവിരുന്ന് നല്‍കി.