ഖുര്‍ആന്റെ നന്മ ഉള്‍കൊള്ളുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാവില്ല: കാന്തപുരം

ഖുര്‍ആന്റെ നന്മ ഉള്‍കൊള്ളുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാവില്ല: കാന്തപുരം

കോഴിക്കോട്: ഖുര്‍ആന്‍ ജീവിതത്തിന്റെ ഭാഗമാകണമെന്നും അതിന്റെ നന്മ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനാവില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍ക്കസ് ദൗറതുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ജാമിഅ മര്‍ക്കസിന്റെ വിവിധ കാംപസുകളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കളും അനാഥരും വിദ്യാര്‍ഥികളും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും നാലുമാസത്തിലൊരിക്കല്‍ ഒരുമിച്ചുകൂടുന്ന രാജ്യത്തെ തന്നെ വിപുലമായ ഖുര്‍ആന്‍ സംഗമമാണ് ദൗറത്തുല്‍ ഖുര്‍ആന്‍.

മര്‍ക്കസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. ഡയറ്കടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ദിക്ര്‍-ദുആ മജ്ലിസിന് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡയറക്ടര്‍ അബ്ദുല്‍ ഹകീം നഹ പങ്കെടുത്തു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ ആത്മീയ മജ്ലിസിന് നേതൃത്വം നല്‍കി. അബൂബക്കര്‍ സഖാഫി സ്വാഗതവും ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു. മര്‍ക്കസിലെ അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *