ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ എസ്റ്റേറ്റ് തൊഴിലാളിയായ യുവതി മരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. എസ്റ്റേറ്റ് ലയത്തിലായിരുന്നു പുഷ്പ താമസിച്ചിരുന്നത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. അപകടത്തെ തുടര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിപ്പോയ പുഷപയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം പുറത്തെടുത്തു. മണ്ണിടിച്ചിലില്‍ അടുക്കള വാതിലിന്റെ ഇടയില്‍പ്പെട്ടാണ് ഇവര്‍ മരിച്ചത്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍ത്താവും മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.