കോട്ടയം: സഹകരണ വകുപ്പിന്റെ 2020-21 ലെ മാര്‍ക്കറ്റിങ് വിഭാഗത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം എന്‍.എം.ഡി.സിക്ക്. കോട്ടയത്ത് നടന്ന അന്താരാഷ്ട സഹകരണ ദിനാഘോഷ ചടങ്ങില്‍വച്ച് എന്‍.എം.ഡി. സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍, ഡയറക്ടര്‍ എം.കെ മോഹനന്‍, ജനറല്‍ മാനേജര്‍ എം.കെ. വിപിന എന്നിവര്‍ ചേര്‍ന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.