വിജയ് ബാബുവിനെതിരേ യുവനടിയും സുപ്രീം കോടതിയില്‍

വിജയ് ബാബുവിനെതിരേ യുവനടിയും സുപ്രീം കോടതിയില്‍

കൊച്ചി: വിജയ് ബാബുവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീം കോടതിയില്‍. ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റേതെന്നും ഹരജയില്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍, തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവര്‍ത്തിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *