വാഹനാപകട സ്ഥലത്ത് നിന്ന് ലഭിച്ച പണം കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ പോലിസിന് കൈമാറി

വാഹനാപകട സ്ഥലത്ത് നിന്ന് ലഭിച്ച പണം കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ പോലിസിന് കൈമാറി

കോഴിക്കോട്: വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ പോലിസിന് കൈമാറി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഖില്‍ ജോസ്, പൈലറ്റ് കാര്‍ത്തിക്ക് എന്‍.ആര്‍ എന്നിവരാണ് അപകടസ്ഥലത്ത് നിന്ന് റോഡില്‍ ചിതറി കിടന്ന നിലയില്‍ നാട്ടുകാര്‍ ശേഖരിച്ച നല്‍കിയ 3.43 ലക്ഷം രൂപ കൊടുവള്ളി പോലിസിന് കൈമാറിയത്.

കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മടങ്ങുകയായിരുന്ന കനിവ് 108 ആംബുലന്‍സിന് കൊടുവള്ളി ടൗണിനു സമീപത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം നടന്നതായിയുട്ടുള്ള സന്ദേശം കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നിഖില്‍ ജോസും കാര്‍ത്തിക്കും സംഭവ സ്ഥലത്തെത്തി.

അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഖില്‍ ജോസ് പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. അതിനിടയിലാണ് വാഹനങ്ങളില്‍ ഒന്നില്‍ നിന്ന് റോഡിലേക്ക് ചിതറിയ നോട്ടുകള്‍ നാട്ടുകാര്‍ ശേഖരിച്ച് ആംബുലന്‍സ് സംഘത്തിന് നല്‍കിയത്. തുടര്‍ന്ന് പരുക്ക് പറ്റിയവരെ ആംബുലന്‍സ് സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ശേഷം പണം ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഹനാപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കൊടുവള്ളി പോലിസ് സ്റ്റേഷനിലെത്തി പണം കൈമാറുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *