തിരുവനന്തപുരം: പി.സി ജോര്‍ജ് ലൈംഗിക പീഡന പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലിസാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ പോലിസ് വിളിപ്പിച്ചതിന് പിന്നാലെയായാണ് പുതിയ പരാതി പുറത്തുവരുന്നത്.
ലൈംഗിക താല്‍പ്പര്യത്തോടെ ശരീരത്തില്‍ കടന്നുപിടിച്ചു, ഫോണില്‍ അശ്ലീലസന്ദേശമയച്ചു, സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നത്.
പി സി ജോര്‍ജ്ജിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും, കലാപം നടത്താനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കന്റോണ്‍മെന്റ് പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് പി സി ജോര്‍ജ്ജ് ഇതുവരെ ഹാജരായിരുന്നില്ല. ഇ ഡി ചോദ്യം ചെയ്യുന്നത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തത് എന്നാണ് പി സി ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.