കോഴിക്കോട്: മലിനജല പ്ലാന്റ് ആവിക്കലില്‍ നിര്‍മിക്കുന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ആവിക്കല്‍ തോട്ടില്‍ ഇന്ന് ഹര്‍ത്താല്‍. മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ എന്നീ വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
വാഹനങ്ങള്‍ തടയില്ലെന്നും അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയിലും പോലിസ് കാവലില്‍ പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ജനവാസ മേഖലയില്‍ പ്ലാന്റ് ആവശ്യമില്ലെന്നും പ്ലാന്റിന്റെ നിര്‍മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രദേശവാസികള്‍ അറിയിച്ചു.