പി.സി ജോര്‍ജിനെതിരേ കേസെടുത്തത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രന്‍

പി.സി ജോര്‍ജിനെതിരേ കേസെടുത്തത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പി.സി ജോര്‍ജിനെതിരേ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പോലിസ് പി.സി ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പോലിസ് നാണക്കേട് മറയ്ക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *