നാദാപുരം: പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം ഉടമസ്ഥരുടെ യോഗം ചേര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിലെ ശുചിമുറി അടക്കമുള്ള കാര്യങ്ങളില്‍ ശുചിത്വം പൂര്‍ണമായി പാലിക്കുവാനും അജൈവ മാലിന്യം നിര്‍ബന്ധമായും ഹരിതകര്‍മസേനയ്ക്ക് കൈമാറാനും ജൈവമാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ കെട്ടിട ഉടമസ്ഥര്‍ ഒരുക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കെട്ടിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് അയല്‍ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്. ഇവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ തൊഴിലാളികളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സൂക്ഷിക്കേണ്ടതാണ്. തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ് .
വ്യാപാരത്തിന് വാടകക്ക് നല്‍കിയ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കണം. പഞ്ചായത്തില്‍ നിന്നും അംഗീകൃത കെട്ടിട നമ്പര്‍ ഉള്ള, വെള്ളം കെട്ടിക്കിടക്കാത്ത ,വൃത്തിയായ പരിസരം ഉള്ള കെട്ടിടം, ഒരാള്‍ക്ക് 2.5ചതുരശ്ര മീറ്റര്‍ ഏരിയയോട് കൂടിയുള്ള കിടപ്പുമുറി, പത്തുപേര്‍ക്ക് ഒന്ന് എന്ന നിലയിലുള്ള കക്കൂസ്, സെപ്റ്റിക് ടാങ്ക്, സോക്ക്പിറ്റ്‌സംവിധാനം, ഉറച്ച തറയോടു മറയോടും കൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖര മാലിന്യ സംസ്‌കരണ സംവിധാനം , സുരക്ഷിതമായ കുടിവെള്ളം, പൊതു ശുചിത്വം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടിട ഉടമകള്‍ പൂര്‍ണപിന്തുണ പ്രഖ്യപിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി മുഹമ്മദലി അധ്യക്ഷത വഹിച്ചു , സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, കെട്ടിട ഉടമകളുടെ സംഘടനാ പ്രതിനിധികളായ കരയത്ത് ഹമീദ് ഹാജി, സി.കെ ഉസ്മാന്‍ ഹാജി, കെ.പി അബ്ദുല്‍ റസാഖ്, തായമ്പത്ത് കുഞ്ഞാലി, പി.വി അബ്ദുല്ല ഹാജി, സി.കെ അനന്തന്‍, ടി.കെ റഫീഖ്, തായമ്പത്ത് പോക്കു ഹാജി പങ്കെടുത്തു.