കോഴിക്കോട്: ലഹരി വിമുക്ത കര്‍മ്മ പദ്ധതിയായ നശ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മാസ്റ്റര്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തില്‍ മെഡോറ ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. റിട്ട. അസി. എക്സൈസ് ഇന്‍സ്പെക്ടറും നശ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.സി. കരുണാകരന്‍, ഇംഹാന്‍സ് അസിസ്റ്റന്റ് പ്രൊഫസറും സൈക്യാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. സീമ പി. ഉത്തമന്‍, ഇംഹാന്‍സ് ലെക്ചറര്‍ ഡോ. ജി. രാജേഷ് എന്നീ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. സാമൂഹ്യനീതി ജൂനിയര്‍ സൂപ്രണ്ട് എം. അബ്ദുള്ള, അനൂജ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.