ത്രീഡി ഒ.സി.ടി കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ത്രീഡി ഒ.സി.ടി കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ത്രീഡി ഒ.സി.ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. അസി. കമ്മീഷ്ണര്‍ ടി. പി രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് ഒ.സി.ടി ഉള്‍പ്പെടെയുള്ള കാര്‍ഡിയോളജി സേവനങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ‘സങ്കീര്‍ണ്ണമായതും രണ്ടില്‍ കൂടുതലുള്ളതുമായ ബ്ലോക്കുകള്‍ ഉണ്ടെങ്കില്‍ ഒ.സി.ടിയുടെ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ അത് ശസ്ത്രക്രിയയ്ക്ക് തുല്യമായതും ഏറ്റവും മികച്ചതുമായ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന്് കാര്‍ഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഷഫീഖ് മാട്ടുമ്മല്‍ പറഞ്ഞു.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വ്വഹിക്കുവാന്‍ ത്രീഡി ഒ.സി.ടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലെ ദൃശ്യങ്ങളാണ് ത്രീഡി ഒ. സി.ടിയിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു. ഒരു നേര്‍ത്ത കത്തീറ്ററില്‍ ഘടിപ്പിച്ച അതി സൂക്ഷ്മമായ ഒരു ക്യാമറ കൊറോണറി ധമനികളിലൂടെ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒ.സി.ടി മെഷീനിലൂടെ കടത്തിവിട്ട് വ്യക്തതയോടെ നമുക്ക് നല്‍കുന്നു. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ആന്‍ജിയോഗ്രാം ഇമേജിനേക്കാള്‍ 20 മടങ്ങോളം റെസലൂഷന്‍ ലഭിക്കും, മാത്രമല്ല ഇന്‍ട്രാവാസ്‌കുലാര്‍ അല്‍ട്രാസൗണ്ടിലെ ദൃശ്യങ്ങളുടേതിനേക്കാള്‍ 10 മടങ്ങ് അധികരിച്ച റെസല്യൂഷനും ഇതില്‍ ലഭിക്കും. ഇത്രയും മികവുള്ള ദൃശ്യങ്ങളാണ് ബ്ലോക്കുകളിലേക്ക് നയിക്കാനുള്ള സാധ്യതകളെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്തീസിയയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ല എന്നതും പ്രധാന സവിശേഷതകളാണ് മാത്രമല്ല ആന്‍ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വഹിക്കാനും സാധിക്കും. സങ്കീര്‍ണ്ണമായ ബ്ലോക്കുകളുള്ള രോഗികളില്‍ സ്റ്റെന്റിങ്ങിന് മുന്‍പും ശേഷവും ഒ.സി.ടിയുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റെന്റിങ്ങിനെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. സ്റ്റെന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോക്കുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോക്കുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താനും സാധിക്കും.
ത്രീഡി ഒ.സി.ടി യില്‍ പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരുടെ നേതൃത്വവും പ്രത്യേകതയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *