കോഴിക്കോട്: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷുറന്‍സ് വാരാചരണം എന്നിവ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കൃഷിഭവന്‍ പരിസരത്ത് നടക്കുന്നതാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ തൈകളും വിത്തുകളും ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയില്‍ വില്‍പനക്ക് ഉണ്ടായിരിക്കുന്നതാണെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.