തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വകലാശാല ക്യാംപസില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ മണികണ്ഠന്‍ എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തു. നിലവില്‍ തേഞ്ഞിപ്പാലം പോലിസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠന്‍. വിമുക്തഭടന്‍ കൂടിയായ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠന്‍ ഡ്യൂട്ടിക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസം ക്യാംപസ് പരിസരത്തിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠന്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്‍കുട്ടികളില്‍ ഒരാളെ മണികണ്ഠന്‍ തിരിച്ചുവിളിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 12 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
സര്‍വകലാശാലയില്‍ കരാര്‍ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സര്‍വീസില്‍നിന്ന് പുറത്താക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.