കോഴിക്കോട്: മലിനജല പ്ലാന്റ് ആവിക്കലില്‍ നിര്‍മിക്കുന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ആവിക്കല്‍ തോട്ടില്‍ പ്രതിഷേധക്കാര്‍ നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ച സമരക്കാരും പോലിസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാലു തവണ കണ്ണീര്‍വാതകവും പോലിസ് പ്രയോഗിച്ചു. നിലവില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് നിന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ ആരും പിരിഞ്ഞുപോകുന്നില്ല. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
മലിനജല പ്ലാന്റിനെതിരേ മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരമസമിതി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.