ബാഗ് ഓഫ് ജോയ് 100 കിറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായുള്ള ബാഗ് ഓഫ് ജോയ് കിറ്റുകള്‍ വിതരണം ചെയ്തു. വെള്ളിപ്പറമ്പ ഹോപ്പ് ഹോമില്‍ നടന്ന പരിപാടി ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുധീര്‍ പി.എം.ജെ.എഫ് നിര്‍വഹിച്ചു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഡിസ്ട്രിക്ട് കോ -ഓഡിനേറ്റര്‍ കൃഷ്ണനുണ്ണി രാജ, പി.എം.ജെ.എഫ്
ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത്, ഹോപ്പ് ഫൌണ്ടേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അസ്സനുല്‍ ബന്ന, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സാ സഹായമൊരുക്കാന്‍ സജീവമായി രംഗത്തുള്ള ഒരു സന്നദ്ധ സംഘടനയാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ചികിത്സക്കും പരിചരണത്തിനും സാന്ത്വനത്തിനുമായി ഒപ്പമുണ്ടെന്ന ഓര്‍മപ്പെടുത്തലിന്റെ അഞ്ച് ഹോപ്പ് വര്‍ഷങ്ങള്‍ ഫൗണ്ടേഷന്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് കുട്ടികളുടെ കാന്‍സറുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം ഹോപ്പ് ഫൗണ്ടേഷന്റെ സേവനം ലഭ്യമാണ്. അര്‍ബുദ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും അത്യാവശ്യമായ മെഡിക്കല്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്ങ്, താമസം, ഭക്ഷണം, ന്യൂട്രീഷന്‍, എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്, ക്ലിനിക്കല്‍ സപ്പോര്‍ട്ട്, റീഹാബിലിറ്റേഷന്‍ വൊളണ്ടിയര്‍ സര്‍വിസ് തുടങ്ങിയ ഒട്ടനവധി സേവനങ്ങള്‍ ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നു.