മുംബൈ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വിമതനീക്കം നടത്തി സര്‍ക്കാരിനെ അട്ടിമറിച്ച സംഭവത്തില്‍ ഏക്നാഥ് ഷിന്‍ഡെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ശിവസേന. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍നിന്നും ഷിന്‍ഡെയെ പുറത്താക്കിയെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. ഷിന്‍ഡെയുടെ പാര്‍ട്ടി അംഗത്വവും റദ്ദാക്കി.
ഉദ്ധതാക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി പിന്തുണയില്‍ അധികാരത്തിലേറിയ ഏക്നാഥ് ഷിന്‍ഡേ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഷിന്‍ഡേ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.