കോഴിക്കോട്: കൊവിഡ് മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധിയില്‍ നിന്ന് കച്ചവടക്കാരും പൊതുജനങ്ങളും കരകയറിയിട്ടില്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ (UMC) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ടി.പി അബ്ദുള്‍ഷഫീക്ക്, ഫൈസല്‍ കൂട്ടമരം, സി.എ റഷീദ്, നിയാസ് കെ.എം.എ, കൃഷ്ണദാസ് കാക്കൂര്‍, ഉമ്മര്‍കുട്ടി നാസര്‍ DMDA, സി.കെ സുനില്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.