ദുബായ്: റീട്ടെയ്ല്‍ മാര്‍കോം ഐക്കണ്‍ ആയി ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാറിനെ തിരഞ്ഞെടുത്തു. മധ്യേഷ്യയിലെ റീട്ടെയ്ല്‍ വ്യാപാര മേഖലയിലെ നേതൃമികവിനാണ് റീട്ടെയ്ല്‍ മാര്‍കോം ഐക്കണ്‍ അവാര്‍ഡ് നല്‍കി വരുന്നത്. 22 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിന് മികവുറ്റ നേതൃത്വം നല്‍കിയതാണ് നന്ദകുമാറിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. റീട്ടെയില്‍മീ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരം നന്ദകുമാറിന് കൈമാറി. പ്രമുഖ ഓഡിറ്റ് ഗ്രൂപ്പായ ഡിലോയിറ്റ് തിരഞ്ഞെടുത്ത ലോകത്ത് വേഗത്തില്‍ വളരുന്ന 20 റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പുണ്ട്.