കോഴിക്കോട്: പാസ്‌വേര്‍ഡ് ചോര്‍ത്തി അനധികൃത കെട്ടിട നമ്പര്‍ നല്‍കിയ വിഷയത്തില്‍ കോര്‍പറേഷന്‍ അഴിമതിക്കെതിരേ ശക്തമായി കൗണ്‍സിലില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി സ്വീകരണവും പൊതുമുതല്‍ നശിപ്പിച്ച് എന്ന കള്ളക്കേസ് എടുത്ത നടപടിയില്‍ പ്രതിഷേധ ധര്‍ണയും നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോര്‍പറേഷന്‍ അഴിമതിയുടെയും കൊള്ളയുടെയും സിരാകേന്ദ്രമായി മാറിയെന്ന് പ്രശോഭ് കോട്ടൂളി ആരോപിച്ചു. അഴിമതിക്കെതിരേ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരേ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ മേയര്‍ ബീന ഫിലിപ്പ് തയ്യാറാവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി. റനീഷ്, എന്‍. ശിവപ്രസാദ്, അനുരാധ തായ്യാട്, സി.എസ് സത്യഭാമ, സരിത പറയേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍, പ്രവീണ്‍ തളിയില്‍, വൈസ് പ്രസിഡന്റ് എം. ജഗനാഥന്‍, സെക്രട്ടറി ശ്രുതി സജിത്ത്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിഷ ഷിജു, ഏരിയ പ്രസിഡന്റുമാരായ പി. സോജിന, ടി.പി സുനില്‍ രാജ്, ഏരിയ ജനറല്‍ സെക്രട്ടറി പി.ശശിന്ദ്ര ബാബു എന്നിവര്‍ പ്രസംഗിച്ചു.