ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

കോഴിക്കോട്: ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി ഫറോക്ക് റെഡ്ക്രസന്റ് ഹോസ്പിറ്റല്‍ സീനിയര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. സി.കെ ഗോപാലനെ ആദരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി മദ്യാസക്തിക്കും മയക്കുമരുന്നിനും അടിമപെട്ടവരെ ചികിത്സിക്കാനും ബോധവല്‍ക്കരണത്തിനായി സ്തുത്യാര്‍ഹ സേവനത്തിനാണ് ആദരവ്. സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ എം.എം ഷാജി, പ്രസിഡന്റ് ഇലക്ട- കെ.വി സവീഷ്, സെക്രട്ടറി – കെ.നിതിന്‍ ബാബു, ട്രഷറര്‍ – ആര്‍.കെ രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *