കോഴിക്കോട്: നഗരത്തില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ച്, ടാറ്റ സ്റ്റാര്‍ബക്സ് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ടേക്കുള്ള തങ്ങളുടെ പ്രവേശനം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ സ്റ്റാര്‍ബക്സിന്റെ മൂന്നാമത്തേയും ഇന്ത്യയിലെ 275ാമത്തെയും സ്റ്റോറാണിത്. ഹൈലൈറ്റ് മാളില്‍ സ്ഥിതി ചെയ്യുന്ന പുതിയ സ്റ്റോര്‍, കോഴിക്കോട്ടെ കരകൗശല വിദഗ്ധരും വനിതകളും ചേര്‍ന്ന് നിര്‍മിച്ച കലാസൃഷ്ടികളാല്‍ അലങ്കരിച്ചിട്ടുണ്ട്. മലപ്പുറത്തെ കലാകാരന്മാരുടെ ശ്രമഫലമായാണ് കോഫി ബൊട്ടാണിക്കല്‍സ് നിര്‍മിച്ചത്. കൊയിലാണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും കരകൗശല വിദഗ്ധരുമായി സഹകരിച്ച് തയ്യാറാക്കിയ തടിയില്‍ കൊത്തിയ രൂപങ്ങളും സ്റ്റോറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ജാവ ചിപ്പ് ഫ്രാപ്പുച്ചിനോണ, കഫേ മോച്ച, സിഗ്നേച്ചര്‍ ഹോട്ട് ചോക്കലേറ്റ്, കാരാമല്‍ മക്കിയാറ്റോ തുടങ്ങിയ എക്കാലത്തെയും പ്രിയപ്പെട്ട മെനു ഉള്‍പ്പെടെ സ്റ്റാര്‍ബക്സ് സിഗ്‌നേച്ചര്‍ പാനീയങ്ങളും ഭക്ഷണവും പുതിയ സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മോച്ച കുക്കി ക്രംബിള്‍, ഫ്രോസണ്‍ ഹണി റൂബി ഗ്രേപ് ഫ്രൂട്ട് ബ്ലാക്ക് ടീ, ഹണി റൂബി ഗ്രേപ് ഫ്രൂട്ട് കോള്‍ഡ് ബ്രൂ തുടങ്ങിയ മണ്‍സൂണ്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. കോഫി ഓഫറുകള്‍ക്ക് പുറമെ, മള്‍ട്ടിഗ്രെയിന്‍ ക്രോയിസന്റിലുള്ള എഗ്ഗ് വൈറ്റ് ആന്‍ഡ് ചിക്കന്‍, ഡച്ച് ട്രഫിള്‍ ഗേറ്റൗ, റെഡ് വെല്‍വെറ്റ് ആന്‍ഡ് ഓറഞ്ച് കേക്ക്, ചില്ലി ചീസ് ടോസ്റ്റ്, ബേസില്‍ തക്കാളി ആന്‍ഡ് മൊസറെല്ല ചീസ് സാന്‍ഡ്വിച്ച്, ബട്ടര്‍ ക്രോയിസന്റ്, ബട്ടര്‍ ക്രോയിസന്റ് തുടങ്ങിയ രുചികരമായ ഭക്ഷണ പദാര്‍ഥങ്ങളുടെ ഒരു നിരയും, കക്കോരി കബാബ് റാപ്പ് തുടങ്ങിയവയും ഉപഭോക്താക്കള്‍ക്കായി പുതിയ സ്റ്റോര്‍ ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈഫൈയും സ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ ഞങ്ങളുടെ 10 വര്‍ഷം തികയുകയാണെന്നും ദക്ഷിണേന്ത്യ കമ്പനിയുടെ ഒരു പ്രധാന വിപണിയാണെന്നും ടാറ്റ സ്റ്റാര്‍ബക്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ സുശാന്ത് ദാഷ് പറഞ്ഞു. കേരളത്തില്‍ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.