ചിത്രീകരണം പൂര്‍ത്തിയാക്കി റോഷാക്ക്: ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്ക്

ചിത്രീകരണം പൂര്‍ത്തിയാക്കി റോഷാക്ക്: ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്ക്

റോഷാക്കിന്റെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിങ്ങിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. നാല് ദിവസം മുന്‍പാണ് നിസാം ബഷീറും സംഘവും അവസാന ഷെഡ്യൂളിനായി ദുബായിലേക്ക് തിരിച്ചത്. അവിടെ മൂന്നു ദിവസത്തെ വര്‍ക്കുണ്ടായിരുന്നു. ആസിഫ് അലിയും ഈ ഷെഡ്യൂളില്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്നിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. ചിത്രസംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. വിതരണം വേ ഫെയര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *