പെരുമണ്ണ: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പെരുമണ്ണ പഞ്ചായത്തിലെ അങ്ങാടികളും, വീടുകളും, ആരാധനാലയങ്ങളും നഷ്ടപ്പെടുന്ന ഇരകളുടെയും, എം.പി, എം.എൽഎ, പഞ്ചായത്ത് ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ച് ചേർത്ത് ആശങ്കയകറ്റുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
കോഴിക്കോട് പാർലമെൻറംഗം എം.കെ.രാഘവൻ എം.പി.ക്ക് പ്രദേശത്തെ ജനങ്ങളും സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമണ്ണയിൽ വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് എം.പി. റവന്യൂ മന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ടി.മൂസ്സ, രഞ്ജിത്ത് അരമ്പച്ചാലിൽ, കെ.പി.റഷീദ്, കെ.ഇ.ഫസൽ, സലീം ചെറുകയിൽ, കോയക്കുട്ടി വി, മോഹനൻ, ദിനേശ് പെരുമണ്ണ, എ.പി.പീതാംബരൻ, വി.പി.കബീർ, എം.എ.പ്രഭാകരൻ, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ, കെ.പി.രാജൻ, എം.സെമീറ, തുടങ്ങിയവർ സംബന്ധിച്ചു.