കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ പുതിയ ചീഫ് ജനറല്‍ മാനേജരും (സി.ജി.എം), സംസ്ഥാന തലവനുമായി ആയി സഞ്ജീബ് കുമാര്‍ ബെഹ്റ ചുമതലയേറ്റു. ഇന്ത്യന്‍ ഓയിലില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സഞ്ജീബ് കുമാര്‍ ഗുജറാത്തില്‍ റീട്ടെയില്‍ സെയില്‍സ് വിഭാഗം തലവനായിരുന്നു. സി.ജി.എം വി.സി അശോകന്‍ തമിഴ്നാട് സംസ്ഥാന തലവനായി സ്ഥലം മാറിയതോടെയാണ് ബെഹ്റയുടെ നിയമനം. കേരളത്തിലെ എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ചുമതലയും സഞ്ജീബ് കുമാര്‍ വഹിക്കും.