മുംബൈ: ഉദ്ധവ് താക്കറെ രാജിവച്ചതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായി.ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് രാജ്ഭവന്‍ ദര്‍ബാര്‍ഹാളില്‍ വെച്ച് നടക്കും. അതേസമയം, മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസും ഉപമുഖ്യമന്ത്രിയായി ഷിന്‍ഡേയും ചുമതലയേല്‍ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാകില്ല. രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിന്
തിരശീല വീഴ്ത്തിയാണ് പുതിയ സഖ്യം അധികാരത്തിലേറുന്നത്. അതിനിടെ, ഉദ്ധവ് താക്കറെയെ പുറകില്‍ നിന്ന് കുത്തിയെന്ന് ഒരു കാര്‍ട്ടൂണ്‍ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ നിയമസഭാ മന്ദിരത്തില്‍ എംഎല്‍എമാരുടെ യോഗവും കോണ്‍ഗ്രസ് വിളിച്ചു.