ഉദയ്പൂര്‍: കൊലപാതക കേസില്‍ മതമോ ജാതിയോ നോക്കാതെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗെലോട്ട്. അതേസമയം, നിരോധനാജ്ഞ മറികടന്ന് ഉദയ്പൂരില്‍ പ്രതിഷേധം. വിവിധയിടങ്ങളില്‍ കല്ലേറുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമെന്ന് പോലിസ് വ്യക്തമാക്കി.
അറസ്റ്റിലായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ എന്‍.ഐ.എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. ഇന്നലെ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ, യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് രാജസ്ഥാന്‍ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, പ്രതികള്‍ക്ക് പാക് ബന്ധമെന്ന പോലിസിന്റെ കണ്ടെത്തല്‍ പാക് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
ഉദയ്പുരിലെ മാല്‍ദാസ് തെരുവില്‍ പട്ടാപ്പകലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കനയ്യ ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.