കണ്ണൂര്‍: ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓള് സോണല്‍ തലവനായി മലയാളിയായ ശ്രീജിത്ത് കൊട്ടാരത്തില്‍. കാഞ്ഞാങ്ങാട് സ്വദേശിയായ ശ്രീജിത്ത് ബാങ്കിന്റെ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. കാഞ്ഞങ്ങാട്ട് അഭിഭാഷകനായിരുന്ന ശ്രീജിത്ത് 1999ല്‍ കനറാ ബാങ്കില്‍ ലോ ഓഫിസറായി ചേര്‍ന്നു. 2019ലാണ് ബാങ്ക് ഓഫ് ബറോഡയില്‍ അദ്ദേഹം ജനറല്‍ മാനേജറായത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റീജിയണുകള്‍ ചേരുന്നതാണ് ബാങ്ക് ഓഫ് ബറോഡയുടെ കേരള സോണ്‍.