കോഴിക്കോട്: പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. ജൂലൈ രണ്ടിന് നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഈസ്റ്റ്ഹില്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു വരുന്ന പഴശ്ശിരാജ മ്യൂസിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്. ബ്രിട്ടീഷ് മലബാറിലെ കലക്ടര്‍മാരുടെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടത്തില്‍ 1976 ലാണ് കേരള പുരാവസ്തു വകുപ്പ് മ്യൂസിയം സജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങള്‍ മുതല്‍ കോളനീകരണ സന്ദര്‍ഭത്തിലെ സാംസ്‌കാരിക വസ്തുക്കള്‍വരെ ഉള്‍ക്കൊള്ളുന്ന മ്യൂസിയമാണിത്.